അനില്‍ പനചൂരാന്‍റെ ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കാവ്യം ...
================================================
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
കനലായി നീ നിന്നെരിഞ്ഞൊരാ നാളില്‍
എന്നറകള്‍ നാലറകള്‍ നിനക്കായ് തുറന്നു
നറു പാല്‍ കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാറുവോളം നിറമാരി പെയ്തു...
കറുകത്തടത്തിലെ മഞ്ഞിന്‍ കണം തൊട്ട്
കണ്ണെഴുതുമാ വയല്‍ കിളികള്‍
ഓളം തുഴഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി..
ഒരു വിളിപ്പാടകലെ നില്ക്കും തൃസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍...
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞുവോ
ഞാന്‍ ഒരു രാഗമായ് പൂ പൊഴിച്ചൂ..
നാട്ടു വെളിച്ചം വഴി വെട്ടിയിട്ടൊരീ
ഉഷമലരി പൂക്കുന്ന തൊടിയില്‍
മണ്‍ തരികള്റിയാതെ നാം നടന്നുവോ
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞോ..
ഹൃദയാമാം ആകാശ ചെരുവിലാ താരകം
കണ്‍ ചിമ്മി നമ്മെ നൊക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനി മൃതികള്‍ അറിയാതെ പോകും
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍
=================================================
Friday, September 19, 2008
Subscribe to:
Post Comments (Atom)
1 comment:
nalla kavitha.
Post a Comment