Monday, June 25, 2007

എനിക്ക് വളരെയധികം ഇഷ്ടപെട്ട ഒരു പാട്ട്

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ കാലം കടലിനക്കരെ
ഓര്‍മ്മകളേ.. ഓര്‍മ്മകളെ നിന്നെയോര്‍ത്ത് തേങ്ങുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍

ദെവദാരു പൂത്തകാലം നീ മറന്നുവോ
ദേവതമാര്‍ ചൂടി തന്ന പൂ മറന്നുവോ
ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ
ദേവ ലോകമിന്നെനിക്കു നഷ്ട സ്വപ്നമോ...

മഞ്ഞലയില്‍ മുങ്ങി വന്ന തിങ്കളല്ലയോ
തംമ്പുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി വന്നൊരെന്റെ സ്വപ്നമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ


ഈ പാട്ട് ഏതു സിനിമയിലേതാണെന്നോ, ആരു പാടിയതാണെന്നോ എനിക്കറിയില്ല. ഒരു സുഹൃദ് സദസ്സില്‍ പാടി കേട്ടതാണ്. പാടിയവര്‍ക്കും നല്ല ഒരു പാട്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരുക...

7 comments:

കുഞ്ഞൂട്ടന്‍ said...
This comment has been removed by the author.
കുഞ്ഞൂട്ടന്‍ said...

ഈ പാട്ട് ഏതു സിനിമയിലേതാണെന്നോ, ആരു പാടിയതാണെന്നോ എനിക്കറിയില്ല. ഒരു സുഹൃദ് സദസ്സില്‍ പാടി കേട്ടതാണ്. പാടിയവര്‍ക്കും നല്ല ഒരു പാട്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരുക...

ഉണ്ണിക്കുട്ടന്‍ said...

കുഞൂട്ടാ എനിക്കും വളരെ ഇഷ്ടപ്പെട്ട പാട്ടാണിത്. പാടി കേട്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും എനിക്കറിയില്ല. കിരണ്‍സേ ഇതൊന്നു പാടിത്തരാമോ..? അല്ലേല്‍ ഞാന്‍ പാടി ഇട്ടു കളയും ആ..

Anonymous said...

ee paatu oru auto driver ezhuthiyathanu..ayalude nashtapranayathinde oormakkayee..

Kalpak S said...

മധുമഴ എന്ന ആല്‍ബ്ബത്തിലെ പാട്ടാണ് ഇത്.
വടകര സ്വദേശിയായ ഒരു പാരലല്‍ കോളേജ് അധ്യാപകനാണ് ഇത് എഴുതിയത്..വത്സന്‍ മാസ്റ്റര്‍. വന്‍ വിജയമായിരുന്ന ഈ ആല്‍ബ്ബത്തിലെ എല്ലാ ഗാനങ്ങളും മികച്ചതാണ്. ഇതിന് ശേഷം ഇതിന്റെ 2, 3, 4 ഭാഗങ്ങളും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

വരവൂരാൻ said...

ഈ പാട്ട്‌ എനിക്കും വളരെ ഇഷ്ടമാണു, കോളേജിൽ വെച്ച്‌ ഒരു പെൺക്കുട്ടി പാടുന്നതു കേട്ട്‌ അവളോടെ ഈ പാട്ട്‌ ഞാൻ എഴുതി വാങ്ങിച്ചിരിന്നു. പക്ഷെ എനിക്കു അറിയില്ലാ ഇതു സിനിമാപാട്ടാണോ അതോ ലളിത ഗാനമാണോ എന്ന്.

Muhammed Aslam said...

https://youtu.be/PRUCNzDFHNo yathartha songinte youtube link