അനില്‍ പനചൂരാന്റെ ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കാവ്യം ...
================================================
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
കനലായി നീ നിന്നെരിഞ്ഞൊരാ നാളില്‍
എന്നറകള് നാലറകള് നിനക്കായ് തുറന്നു
നറു പാല് കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാറുവോളം നിറമാരി പെയ്തു...
കറുകത്തടത്തിലെ മഞ്ഞിന് കണം തൊട്ട്
കണ്ണെഴുതുമാ വയല്‍ കിളികള്‍
ഓളം തുഴഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി..
ഒരു വിളിപ്പാടകലെ നില്ക്കും തൃസന്ധ്യകള്‍
അവിടെ കുട നിവര്ത്തുമ്പോള്...
ഒടുവിലെന് രാഗത്തില്‍ നീയലിഞ്ഞുവോ
ഞാന്‍ ഒരു രാഗമായ് പൂ പൊഴിച്ചൂ..
നാട്ടു വെളിച്ചം വഴി വെട്ടിയിട്ടൊരീ
ഉഷമലരി പൂക്കുന്ന തൊടിയില്‍
മണ് തരികള്റിയാതെ നാം നടന്നുവോ
രാവിന് നീലവിരി നമ്മെ പൊതിഞ്ഞോ..
ഹൃദയാമാം ആകാശ ചെരുവിലാ താരകം
കണ് ചിമ്മി നമ്മെ നൊക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനി മൃതികള്‍ അറിയാതെ പോകും
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍
=================================================
Friday, September 19, 2008
Wednesday, September 3, 2008
ലയനം ------- നന്ദിത
നന്ദിത എന്ന ഈ കവയത്രി വരച്ച് കാട്ടിയിരിക്കുന്ന ഈ ഹൃദയ സംഭാഷണം, ഒരു കാമുകിയുടെ നഷ്ട സ്വപ്നങ്ങളുടെ ചിതയാണോ????
============================================================
എന്റെ വൃന്ദാവനം ഇന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണു;
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണെന്നൊ ?
രാത്രികളില്‍ നിലാവു വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങ്ങള്‍;
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണു
ഇന്നെന്റെ ജീവന് പകുത്തെടുക്കുന്നെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു.
പങ്കു വയ്ക്കുമ്പൊള്‍
ശരീരം ഭൂമിക്കും
മനസ്സു എനിക്കും ചെര്‍ത്തു വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സു ഉരുകിയൊലിക്കുമ്പൊള്
നിന്റെ സ്നേഹത്തിന്റെ നിറവു
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പൊള്‍ ഞാന്‍ മനസ്സിലാക്കുകയാണ്-
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്നു
ഞാന്‍, നീ മാത്രമാണെന്നു
============================================================
എന്റെ വൃന്ദാവനം ഇന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണു;
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണെന്നൊ ?
രാത്രികളില്‍ നിലാവു വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങ്ങള്‍;
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണു
ഇന്നെന്റെ ജീവന് പകുത്തെടുക്കുന്നെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു.
പങ്കു വയ്ക്കുമ്പൊള്‍
ശരീരം ഭൂമിക്കും
മനസ്സു എനിക്കും ചെര്‍ത്തു വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സു ഉരുകിയൊലിക്കുമ്പൊള്
നിന്റെ സ്നേഹത്തിന്റെ നിറവു
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പൊള്‍ ഞാന്‍ മനസ്സിലാക്കുകയാണ്-
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്നു
ഞാന്‍, നീ മാത്രമാണെന്നു
Subscribe to:
Posts (Atom)