കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ കാലം കടലിനക്കരെ
ഓര്‍മ്മകളേ.. ഓര്‍മ്മകളെ നിന്നെയോര്‍ത്ത് തേങ്ങുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍
ദെവദാരു പൂത്തകാലം നീ മറന്നുവോ
ദേവതമാര്‍ ചൂടി തന്ന പൂ മറന്നുവോ
ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ
ദേവ ലോകമിന്നെനിക്കു നഷ്ട സ്വപ്നമോ...
മഞ്ഞലയില്‍ മുങ്ങി വന്ന തിങ്കളല്ലയോ
തംമ്പുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി വന്നൊരെന്റെ സ്വപ്നമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ
ഈ പാട്ട് ഏതു സിനിമയിലേതാണെന്നോ, ആരു പാടിയതാണെന്നോ എനിക്കറിയില്ല. ഒരു സുഹൃദ് സദസ്സില്‍ പാടി കേട്ടതാണ്. പാടിയവര്‍ക്കും നല്ല ഒരു പാട്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരുക...
Monday, June 25, 2007
Subscribe to:
Posts (Atom)